തിരുവനന്തപുരം: എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ ഡി ബാബു പോള്‍(78) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്യോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1941ല്‍ എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പിഎ പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി ജനനം. തന്റെ 21ാം വയസിലാണ് ബാബു പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.
തന്റെ 59ാം വയസ്സില്‍ ഐഎഎസില്‍ നിന്നും സ്വമേധയാ വിരമിക്കുകയും ഓംബുഡ്സ്മാന് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2001 സെപ്റ്റംബറില്‍ ജോലിയില്‍ നിന്ന് വിരമിച്ചു. ശേഷം സിവില്‍ കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ മെന്റര്‍ എമിരറ്റസായും പവര്‍ത്തിച്ചു. ഭാര്യ: പരേതയായ അന്ന ബാബു പോള്‍. മറിയം ജോസഫ്, ചെറിയാന് സി പോള്‍ എന്നിവര്‍ മക്കളാണ്.
Discussion about this post