കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കാനൊരുങ്ങി കുവൈറ്റ് ഗതാഗത വിഭാഗം. രാജ്യത്ത് അനധികൃതമായി നേടിയ ലൈസന്‍സുകളാണ് റദ്ദാക്കിയത്. വരും ദിവസങ്ങളിലും ഇനിയും കൂടുതല്‍ പേരുടെ ലൈസസന്‍സുകള്‍ റദ്ദാകാനാണ് സാധ്യതെന്ന് ഗതാഗത വിഭാഗം മുന്നറഇയിപ്പ് നല്‍കിയിട്ടുണ്ട്.
ഗതാഗത നിയമം മറികടന്ന് അനധികൃത മാര്‍ഗങ്ങളിലൂടെ 2015 മുതല്‍ 2018 കാലഘട്ടത്തില്‍ ഉള്ള 37,000 വിദേശികളുടെ ലൈസന്‍സുകളാണ് പരിശോധനയില്‍ ഗതാഗത വിഭാഗം റദ്ദാക്കിയത്. പുതുക്കിയ ഗതാഗത നിയമം അനുസരിച്ച്; വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മിനിമം 600 ദിനാര്‍ ശമ്പളവും, സര്‍വകലാശാല ബിരുദം, അനുയോജ്യമായ തൊഴില്‍ തസ്തിക്കു പുറമേ കുവൈറ്റില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
Discussion about this post