വയനാട്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്.
വയനാടിനെ അമിത്ഷാ അപമാനിച്ചെന്നും, വയനാടിനെതിരെ അമിത്ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതെന്നും പിണറായി പറഞ്ഞു. വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാവൂ എന്നും പിണറായി പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്കാനെത്തിയപ്പോള് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി റാലിയെ അനുഗമിച്ചതിനെ ലക്ഷ്യമിട്ടാണ് അമിത് ഷായുടെ പരാമര്‍ശം.
Discussion about this post