കല്‍പ്പറ്റ: മകന്റെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പിതാവിന്റെ മരണം. കല്‍പ്പറ്റ ബൈപ്പാസിന് സമീപം പുല്‍പ്പാറ വാലത്ത് കൃഷ്ണന് (50) ആണ് മരിച്ചത്. വീടിന്റെ ടെറസില്‍ നിന്നും കാല്‍തെന്നി വീണതാണ് മരണകാരണം.
വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെയാണ് കൃഷ്ണല്‍ ടെറസില്‍ നിന്ന് കാല് തെന്നി വീണത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഈ മാസം 20 നാണ് കൃഷ്ണന്റെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post