ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് പുത്തന്‍ സാന്‍ട്രോ എത്തി. പുതിയ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് ന്യൂജന്‍ മോഡലായാണ് സാന്‍ട്രോയുടെ പുതുതലമുറ അവതരിക്കുന്നത്. പുതിയ സാന്‍ട്രോയെ ഹ്യുണ്ടായ് ഇന്ന് ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു. ഈ മാസം ഇരുപത്തിമൂന്നിന് പുത്തന്‍ സാന്‍ട്രോ വിപണിയില്‍ എത്തുക. ഒക്ടോബര്‍ പത്താം തീയതി മുതല്‍ പുതിയ സാന്‍ട്രോ ബുക്കുചെയ്യാം. 11,100 രൂപ നല്‍കി ഹ്യുണ്ടായ് ഷോറൂമുകളിലും ഓണ്‍ലൈന്‍ വഴിയും ബുക്കിങ് നടത്താവുന്നതാണ്.
പുത്തന്‍ സാന്‍ട്രോയുടെ എന്‍ജിന്‍ ശേഷി അടക്കമുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു കഴിഞ്ഞു. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സാന്‍ട്രോയുടെ കരുത്ത്. 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ സംവിധാനത്തിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന് 20.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോളിനൊപ്പം സിഎന്‍ജി വകഭേദത്തിലും പുതിയ സാന്‍ട്രോ എത്തുന്നുണ്ട്. സിഎന്‍ജി പതിപ്പില്‍ 30.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. എഎംടി സാങ്കേതിക വിദ്യയില്‍ എത്തുന്ന ആദ്യ ഹ്യുണ്ടായ് മോഡല്‍ കൂടിയാണ് പുതിയ സാന്‍ട്രോ.
നാളെ മുതല്‍ 22 വരെ ഓണ്‍ലൈനായി പ്രീ ബുക്കിങ് ചെയ്യാന്‍ കഴിയും. മുന്‍ഭാഗത്തെ വലുപ്പമുള്ള കസ്‌കാഡ് ഗ്രില്‍, അകമ്പടിക്ക് ക്രോം എന്നിവ നേര്‍ക്കുനേര്‍ കാഴ്ചക്ക് ഭംഗി കൂട്ടുന്നവയാണ്. ഇന്റീരിയറിലും ഹ്യുണ്ടായ് വിട്ടുവീഴ്ചക്ക് തയാറല്ല. 17.64 സെന്റീമീറ്റര്‍ ടച്ച് സ്‌ക്രീന്‍ ഓഡിയോ വീഡിയോ സിസ്റ്റം, പാര്‍ക്കിങ് എളുപ്പമാക്കാന്‍ പിറകില്‍ ക്യാമറ, സുരക്ഷയ്ക്ക് ഇബിഡിക്കൊപ്പം എബിഎസ്, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
Discussion about this post