വാഷിംഗ്ടണ്‍: വസ്ത്രങ്ങള്‍ അഴിച്ച് കൈയ്യില്‍ പിടിച്ച് ഡേ കെയര്‍ സെന്ററിലേക്ക് നഗ്നയായി പ്രവേശിച്ച യുവതി പോലീസ് പിടിയില്‍. വെര്‍ജീനിയയിലെ ഡേ കെയര്‍ സെന്ററില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹെവന്‍ കോണര്‍ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്.
വസ്ത്രങ്ങളെല്ലാം അഴിച്ച് കെയ്യില്‍ പിടിച്ചായിരുന്നു യുവതി കേംബ്രിഡ്ജ് സ്ട്രീറ്റിലെ ഡേ കെയര്‍ സെന്ററില്‍ എത്തിയത്. നാല് മണിയോടെ ക്ലാസ് മുറികളില്‍ ലൈറ്റിടാനെത്തിയ ജീവനക്കാരിയാണ് നഗ്നയായി നില്ക്കുന്ന ഹെവന്‍ കോണറിനെ ആദ്യം കണ്ടത്.
ഇത് ചോദ്യം ചെയ്ത ജീവനക്കാരിക്ക് നേരെ യുവതി തട്ടിക്കയറി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതുകണ്ട മറ്റ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അനധികൃതമായി സ്ഥാപനത്തിനുള്ളില്‍ പ്രവേശിച്ചതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post