ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കുന്നതിനു മുന്‍പ് മുതിര്‍ന്ന നേതാക്കളെ അമിത് ഷാ സന്ദര്‍ശിക്കും. എല്‍കെ അഡ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയുമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കാണുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള നേതാക്കള്‍ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിനെത്തും.
എല്‍കെ അഡ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള നീക്കം ഇവരെ മാറ്റിനിര്‍ത്തുന്നത് പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിലാണ്. എന്നാല്‍ ഇവര്‍ ഇരുവരും ചടങ്ങിനെത്താന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് ഇരുവരും. കൂടാതെ തന്റെ ബ്ലോഗിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റേയും സര്‍ക്കാരിന്റേയും ശൈലിയേയും നയങ്ങളേയും അഡ്വാനി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
അമിത് ഷായാണ് അഡ്വാനി വര്‍ഷങ്ങളായി മത്സരിച്ചിരുന്ന ഗാന്ധി നഗര്‍ മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ത്ഥി. മുരളീ മനോഹര്‍ ജോഷി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും സൂചനകളുണ്ടായിരുന്നു. ഒപ്പം വാരണാസിയില്‍ അദ്ദേഹം മോഡിക്കെതിരെ പ്രതിപക്ഷ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Discussion about this post