കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെയുള്ള കോഴ വിവാദത്തില്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. എസിപി ജമാലുദ്ദിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം രാഘവന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു.
എംകെ രാഘവന് പറഞ്ഞത് ഇങ്ങനെ..
‘ഹിന്ദി സ്വകാര്യ ചാനലിലെ മാധ്യമപ്രവര്‍ത്തകരായിരുന്നു എത്തിയത്. അവര്‍ മാധ്യമപ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തി. ശേഷം തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ച് അഭിപ്രായം ചോദിച്ചു. ബാക്കി ഉള്ള 5 കോടി വിവാദത്തിന്റെ ശബ്ദ ശകലങ്ങള്‍ എഡിറ്റ് ചെയ്തതാണ്’.
മൊഴി രേഖപ്പെടുത്തുന്നതിലുടനീളം രാഘവന് കരയുകയായിരുന്നു. ടിവി9 ഭാരത്വിഷന്‍ ആയിരുന്നു രാഘവനെതിരെ സ്റ്റിങ് ഓപ്പറേഷന് നടത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതി തീരുമാനിക്കട്ടെയെന്നും രാഘവന് പറഞ്ഞു.
അതേസമയം ചാനലും അന്വേഷണത്തിന്റെ പരിധിയിലാണ്. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കും
Discussion about this post