ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇരുപത് യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ചയാണ് സംഭവം.
ട്രെയിനില്‍ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച യാത്രക്കാര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ യാത്രക്കാര്‍ക്ക് ചികിത്സ നല്കി. സംഭവത്തില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന.
സംഭവത്തെ തുടര്‍ന്ന് ട്രെയിനിന്റെ പാന്‍ട്രി കാറില്‍ അധികൃതര്‍ പരിശോധന നടത്തി. ഭക്ഷ്യ വിഷബാധയേല്‍ക്കാന്‍ കാരണമായ ഫുഡ് സാംപിള്‍ അധികൃതര്‍ പരിശോധിക്കും.
Discussion about this post