വയനാട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കര്‍ഷകര്‍ വോട്ട് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി മാവോയിസ്റ്റുകളുടെ കത്ത്. കര്‍ഷകര്‍ പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ തയ്യാറാകണമെന്നും കത്തില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
വയനാട് പ്രസ് ക്ലബ്ബിലേക്ക് നാടുകാണി ദളം വക്താവ് അജിതയുടെ പേരില്‍ അയച്ച കത്തിലാണ് കര്‍ഷകരോട് വോട്ട് ബഹിഷ്കരിക്കാനും പണിയായുധങ്ങള്‍ സമരായുധമാക്കാനുമുള്ള ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് കാര്‍ഷിക ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണം സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ വോട്ട് ബഹിഷ്കരിച്ചുകൊണ്ട് വേണം കര്‍ഷകര്‍ മറുപടി നല്‍കേണ്ടതെന്നും മാവോയിസ്റ്റുകള്‍ കത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഇതിന്റെ ഉറവിടത്തെക്കുറിച്ച് കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post