ഹൈദരാബാദ്: പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി തെലങ്കാന സ്വദേശിയായ ഭരത് രാജ രംഗത്ത്. കഴിഞ്ഞ ദിവസമാണ് പരീക്ഷയ്ക്ക് പഠിക്കാതെ ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താംക്ലാസുകാരനായ ഇയാളുടെ മകന് ആത്മഹത്യ ചെയ്തത്. ഗൗതമി സ്കൂളിലെ വിദ്യാര്‍ത്ഥിയായ സാംബശിവയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
പബ്ജി ഗെയിം പോലുള്ള ഗെയിമുകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കരുതെന്നും ഇത്തരം ഗെയിമുകള്‍ കുട്ടികളുടെ ഭാവി തന്നെ ഇല്ലാതാക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞത്. ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരത് രാജ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
താന്‍ ഫോണില്‍ നിന്ന് പലതവണ ഗെയിം അണ്‍ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും മകന് ആരുമറിയാതെ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കുകയായിരുന്നു. പരീക്ഷ നടക്കുന്നതിനാല്‍ മകനോട് ഗെയിം കളിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകന് അത് അനുസരിച്ചില്ല. തുടര്‍ന്ന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
Discussion about this post