ന്യൂഡല്‍ഹി: ബിജെപിക്കെതിരെ വോട്ടിന് കാശ് ആരാപണവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച രാത്രി അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനത്തില്‍ നിന്ന് ഒരു കോടി എന്‍പത് ലക്ഷം പിടിച്ചെടുത്തതിന് പിന്നാലെയാണ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരുടെ വാഹനങ്ങളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇന്ന് അരുണാചലില്‍ പസീഗഢില്‍ നടത്താനിരുന്ന മോഡി റാലിയില്‍ വിതരണം ചെയ്നായി എത്തിച്ച് പണമാണ് പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് നല്കിയ പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. ഇതിന് മുന്‍പും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവുവില് നിന്ന് പണം പിടിക്കപ്പെട്ടതാണെന്നും സുര്‍ജേവാല പറഞ്ഞു. മണിപ്പൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഗുവഹാട്ടി വിമാനത്താവളത്തില്‍ നിന്നാണ് തപീറില് നിന്ന് വന്‍ തുക കണ്ടെത്തിയത്. കാശ് കൊടുത്ത് വോട്ട് നേടുകയാണ് ബിജെപി.
അതേസമയം ചൗക്കീദാര്‍ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് സുര്‍ജേവാല പറഞ്ഞു. ഈ സാഹചര്യത്തില്‍ വെസ്റ്റ് അരുണാചല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ തപീര്‍ ഗാവുവിന്റെ സ്ഥാനാര്‍ഥിത്വം തള്ളണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Discussion about this post