അന്തരിച്ച പ്രശസ്ത തമിഴ് സിനിമാ സംവിധായകന് ജെ മഹേന്ദ്രന്
ആദരവ് അര്‍പ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. താരത്തിന്റെ സിനിമാ ജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നായ ‘മുള്ളും മലരും’ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ജെ മഹേന്ദ്രന്. സംവിധായകന്റെ വീട്ടിലെത്തിയാണ് താരം ആദരവ് അര്‍പ്പിച്ചത്. സിനിമയ്ക്കപ്പുറത്തെ ബന്ധമാണ് തനിക്ക് ജെ മഹേന്ദ്രനുമായി ഉണ്ടായിരുന്നതെന്നാണ് താരം പറഞ്ഞത്.
ഞാന്‍ എന്നെ തന്നെ കണ്ടെത്താന്‍ കാരണം മഹേന്ദ്രനാണ്. അഭിനയത്തില്‍ എനിക്ക് പുതിയ ഒരു തലം പഠിപ്പിച്ചുതന്നത് അദ്ദേഹമാണ്. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വളരെ ആഴത്തിലുള്ളതാണ് രജനികാന്ത് പറഞ്ഞു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 79 വയസായിരുന്നു. വിജയ് ചിത്രം തെറിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായി മാറിയത്.
Discussion about this post