കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
അതേസമയം രാവിലെ ഒമ്പത് മണിക്ക് മൃതദേഹം കണ്ടെത്തിയെങ്കിലും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ മൃതദേഹം ഇതുവരെ റോഡില്‍ നിന്നും മാറ്റിയിട്ടില്ല. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റികള്‍ ഇടയ്ക്കിടെ ഒത്തുചേരുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മൈസൂര്‍ സ്വദേശിയാണ് ഷാലു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കുറച്ച് അംഗങ്ങളെത്തിയാണ് മരിച്ചത് ഷാലുവാണെന്ന് തിരിച്ചറിഞ്ഞത്. ഷാലു തന്നെ ആരോ ഉപദ്രവിക്കുന്നു എന്ന പരാതിയുമായി കോഴിക്കോട്ടെ ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണില്‍ വിളിച്ചിരുന്നതായി സൂചനയുണ്ട്.
Discussion about this post