തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ഡോക്ടര്‍മാര്‍ പെരുകുന്നു. ഈ സാഹചര്യത്തില്‍ വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താനായി ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രംഗത്തെത്തി. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അടിസ്ഥാന യോഗ്യത പോലും ഇല്ലാതെ ചികിത്സ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ നടപടി. കേരളത്തിന് മൂന്ന് മേഖലകളായി തിരിച്ചാണ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ അലോപ്പതി ഡോക്ടര്‍മാരും രജിസ്ട്രാറും അടങ്ങുന്നതാണ് പരിശോധന സംഘം.
മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം കൗണ്‍സില്‍ നല്കുന്ന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് പൊതുജനത്തിന് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം പ്രാക്ടീസ് ചെയ്യുന്നവരെല്ലാം മെഡിക്കല്‍ കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ഉത്തരവും നല്കിയിട്ടിണ്ട്.
Discussion about this post