പനാജി: ഗോവയിലെ വാസ്കോയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍.
മലയാളിയായ വീട്ടമ്മ കെ.ബിന്ദു (39) ആണ് കൊല്ലപ്പെട്ടത്. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനാണ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
കൊലയ്ക്കുശേഷം പോലീസില്‍ കീഴടങ്ങിയ ഒഡിഷ സ്വദേശി അശോക് കുമാറിനെ (35) അറസ്റ്റുചെയ്തു. ഏഴുവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും അഞ്ചുവയസ്സുള്ള ഒരു മകളും രണ്ടുവയസ്സുള്ള ഒരു മകനുമുണ്ട്.
ലൈംഗികബന്ധത്തിന് വഴങ്ങാഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി തുടര്‍ന്നാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസില്‍ മൊഴിനല്‍കി. മൃതദേഹം ഗോവ മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോയി.
Discussion about this post