ചാലക്കുടി: പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ മുന്‍ ജീവനക്കാരന് അറസ്റ്റില്‍. ആശുപത്രിയില്‍ ജോലിയിലിരിക്കെ ബില്ലില്‍ കൃത്രിമം കാണിച്ച സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്. കോഴിക്കോട് അഴിയൂര്‍ കാരപ്പറമ്പ് ചള്ളവീട്ടില്‍ സനീഷിനെ (36) ആണ് ചാലക്കുടി ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ബില്ലിങ് വിഭാഗം മേധാവിയായിട്ടായിരുന്നു സനീഷ് ജോലിയില്‍ പ്രവേശിച്ചത്. രോഗികള്‍ അടയ്ക്കുന്ന ബില്ലുകളില്‍ കൃത്രിമം കാട്ടി പലപ്പോഴായി ഇയാള്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. അതേസമയം വിദേശത്ത് ജോലി ശരിയായി എന്ന പറഞ്ഞ് ആശുപത്രിയില്‍ നിന്ന് രാജിവെച്ചു.
തുടര്‍ന്ന് പണം നഷ്ടമായതെന്ന് അറിഞ്ഞ ആശുപത്രി അധികൃതര്‍ പുതുക്കാട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബില്ലില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയത്.
Discussion about this post