ആലപ്പുഴ: ഡോക്ടറുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ചേപ്പാട് വലിയകുഴി താഴുവള്ളില്‍ വേണുഗോപാലിന്റെ മകന് ഡോ. അനീഷിന്റെ (32) മൃതദേഹമാണ് അദ്ദേഹം നടത്തിവന്ന ക്ലിനിക്കില്‍ നിന്ന് കണ്ടെത്തിയത്. മുതുകുളം സബ് ട്രഷറിക്കടുത്ത് സ്ഥിതിചെയ്യുന്ന ഡെന്റല്‍ ക്ലിനിക്കില്‍ ഇന്നലെ സന്ധ്യയോടെയാണ് മൃതദേഹം കാണപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസമായി ക്ലിനിക്ക് തുറന്നിരുന്നില്ല. അതേസമയം ഇതിന്റെ വാതില്‍ പൂര്‍ണ്ണമായി അടച്ചതുമില്ല. ഇദ്ദേഹത്തിന്റെ സുഹൃത്ത് ഇന്നലെ ക്ലിനിക്കിലെത്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണു മുറിയില്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചില ദിവസങ്ങളില്‍ അനീഷ് ഈ ക്ലിനിക്കില്‍ താമസിക്കാറുണ്ടായിരുന്നു. അവിവാഹിതനാണ്. രാധയാണു അനീഷിന്റെ മാതാവ്
Discussion about this post