ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 700 പേരുടെ മരണത്തിന് ഇദായ് കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആദ്യം എത്തിയത് ഇന്ത്യന്‍ നാവികസേനാണ്. കൊടുങ്കാറ്റ് ആഞ്ഞുവീശിയതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 192 പേരെ രക്ഷിച്ചതായും മൊസാംബിക്കില്‍ സേന സജ്ജീകരിച്ചിരിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ 1381 പേര്‍ക്ക് വൈദ്യസഹായം നല്‍കിയതായും നാവികസേന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് പടക്കപ്പലുകളാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ഐഎന്‍എസ് സുജാത, ഐസിജിഎസ് സാരഥി, ഐഎന്‍എസ് ശ്രാദുല്‍ എന്നീ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. കെട്ടിടങ്ങളില്‍ ജനങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ഇന്ത്യയുടെ ചേതക് ഹെലിക്കോപ്ടറുകള്‍ നിരീക്ഷണം നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറയിച്ചു.
അതേസമയം രക്ഷപ്രവര്‍ത്തനം വേഗത്തിലാകാന്‍ അടിയന്തര സഹായവുമായി ഐഎന്‍എസ് മഗാര്‍ എന്ന കപ്പില്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ നിന്ന് തിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ നാവികസേനയുടെ നിസ്വാര്‍ത്ഥസേവനം എല്ലാവര്ക്കും മാതൃകയാണെന്നാണ് അന്താരാഷ്ട്ര സമൂഹം പറയുന്നത്.
Discussion about this post