ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാവ് ജിതിന് പ്രസാദ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിലെ ഉന്നത നേതാവുമാണ് ദേശീയാധ്യക്ഷന്റെ പ്രിയങ്കരനായ ജിതിന് പ്രസാദ. ദേശീയമാധ്യമങ്ങളാണ് ജിതിന് പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക് എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, ജിതിന് പ്രസാദ ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി ജതിന് പ്രസാദ് തന്നെ രംഗത്തെത്തിയതും ശ്രദ്ധേയമായി. സാങ്കല്‍പ്പിക ചോദ്യത്തിന് എന്തിന് മറുപടി നല്‍കണമെന്നും ജിതിന് പ്രസാദ ചോദിച്ചു. ജിതിന് പ്രസാദ ബിജെപിയിലേക്കെന്ന വാര്‍ത്ത കോണ്‍ഗ്രസ് പാര്‍ട്ടിയും നിഷേധിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരാഴ്ച മുമ്പാണ് മുന്‍ കോണ്‍ഗ്രസ് വക്താവായ ടോം വടക്കന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ എന്‍സിപി നേതാവ് ഭാരതി പവാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഭാരതി പവാര്‍ മധ്യപ്രദേശിലെ ദിന്ദോരി ലോക്സഭാ മണ്ഡലത്തില്‍നിന്ന് 2014 ല്‍ മത്സരിച്ചിരുന്നു.
Discussion about this post