അഹ്മദാബാദ്: ഷാംപുവാങ്ങാന് ചില്ലറ പൈസ ചോദിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. പരാതിയുമായി 42കാരിയായ ഭാര്യ പോലീസിനെ സമീപിച്ചു.അഹ്മദാബാദിലെ ബാവ്ല ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് വിരംഗം ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് പരാതി ഫയല്‍ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം.
ഭര്‍ത്താവിനോട് ഷാംപൂ വാങ്ങാന്‍ ചില്ലറ ചോദിച്ചു. റെയില്‍വെ ക്ലാര്‍ക്കായ ഭര്‍ത്താവ് ആവശ്യം കേട്ട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ മുടിയില്‍ പിടിച്ചു വലിക്കുകയും മതിലില്‍ ഇടിക്കുകയുമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിന്റെ പെരുമാറ്റം കൗണ്‍സിലറെ ബോധ്യപ്പെടുത്താനായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് 181 ല്‍ അഭയം ഹെല്പ് ലൈനില്‍ വിളിച്ച് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു.
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ ഭര്‍ത്താവിന്റെ മൂത്ത സഹോദരനും സഹോദരിയും പല തരത്തില്‍ പീഡനത്തിന് ഇരയാക്കിയെന്നും ബാവ്ലയിലേക്ക് താമസം മാറിയതിനു ശേഷം ഭര്‍ത്താവ് പല കാരണങ്ങള്‍ പറഞ്ഞ് തന്നെ ഉപദ്രവിക്കുകയായിരുന്നു എന്നും പരാതിക്കാരി പോലീസിനോട് പറഞ്ഞു.
Discussion about this post