കൊല്ലം: കൊല്ലം ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത ഇതരസംസ്ഥാനക്കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ തട്ടികൊണ്ട് പോകാനായി പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. കായംകുളത്തെ പെട്രോള്‍ പമ്പിനു സമീപത്തു നിന്നുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഓച്ചിറ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ ബാക്കിയുള്ള രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് നാലംഗ സംഘം വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന് സ്വദേശികളായ കുടുംബത്തെ ആക്രമിച്ച് 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
Discussion about this post