ചെങ്ങന്നൂര്‍: തിങ്കളാഴ്ച പാണ്ടനാട് പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ചെറിയനാട് സ്വദേശി ഷൈബു ചാക്കോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മിത്രമഠം കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്.
ഷൈബുവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ അവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പക്ഷേ ഷൈബുവിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. രാത്രി വൈകിയും ഫയര്‍ഫോഴ്‌സും,നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഷൈബുവിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഷൈബുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് കുട്ടമ്പേരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
Discussion about this post