ഹൂസ്റ്റണ്‍: ഒമ്പത് മിനിട്ടില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്കി റെക്കോര്‍ഡില്‍ ഇടംപിടിച്ച് യുവതി. ഹൂസ്റ്റണില്‍നിന്നുള്ള തെല്‍മ ചിയാക്ക എന്ന യുവതിയാണ് അമ്മയായി റെക്കോര്‍ഡ് സ്ഥാപിച്ചത്.
മാര്‍ച്ച് 15 ന് ടെക്സസ് വുമന്‍സ് ഹോസ്പിറ്റലിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 4.50നും 4.59നുമിടയിലായിരുന്നു തെല്‍മ നാലു ആണ്‍കുട്ടികള്‍ക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും ജന്മം നല്‍കിയത്.
12 ഔണ്‍സ് മുതല്‍ 2 പൗണ്ടുവരെ തൂക്കം ഉള്ള കുട്ടികള്‍ ആറു പേരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സിന, സുരിയല് എന്നുമാണ് പെണ്‍കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ആണ്‍കുട്ടികളുടെ പേര് നിശ്ചയിച്ചിട്ടില്ല.
Discussion about this post