ജനീവ : മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കണമെന്ന സൗദി അറേബ്യ. ജനീവയില്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാനല്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് യുഎന്നിലെ സൗദി മനുഷ്യാവകാശ വിഭാഗം സ്ഥിരം പ്രതിനിധി സംഘ അധ്യക്ഷന്‍ ഡോ. ഫഹസ് അല്‍ മുതൈരി ഇക്കാര്യം ആവശ്യപ്പെട്ടത്.
ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്ലീം പള്ളികള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ. ഫഹസ് അല്‍ മുതൈരി ഇക്കാര്യം ആവശ്യപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്രവാദത്തോടും വെറുപ്പ്, വിദ്വേഷം എന്നിവയോടും ചില രാജ്യങ്ങള്‍ മൃദുസമീപനം സ്വീകരിക്കുന്നതിലും ഉള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരു സൗദി സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ട്
Discussion about this post