ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി തെന്നിന്ത്യന്‍ താര സുന്ദരി കീര്‍ത്തി സുരേഷ്. അജയ് ദേവ്ഗണ് ആണ് നായകന്. സ്പോര്‍ട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം.
അജയ് ദേവ്ഗണ് കോച്ചിന്റെ വേഷത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. അമിത് ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. നിലവില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്.
സയ്യിദ് അബ്ദുള്‍ റഹീമിന്റെ പരിശീലനത്തില്‍ 1951, 1962 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് വിജയിക്കുകയും 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ സെമി ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു.
Discussion about this post