പട്ടാമ്പി: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം(85) അന്തരിച്ചു. പട്ടാമ്പി ആലമ്പള്ളി മന കുടുംബാംഗമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് 5ന് വീട്ടുവളപ്പില്‍ ശവസംസ്കാരം നടക്കും.
മക്കള്‍: പാര്‍വതി, അക്കിത്തം വാസുദേവന്‍,ശ്രീജ, ഇന്ദിര, നാരായണന്, ലീല.
Discussion about this post