ഗുജറാത്ത്: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു. ജാംനഗര്‍ റൂറല്‍ എംഎല്‍എ വല്ലഭ് ധാരാവിയയാണ് രാജിവെച്ചത്. ഇതോടെ ഗുജറാത്തില്‍ നാല് ദിവസത്തിനിടെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി വെച്ചത്.
വല്ലഭ് ധാരാവിയ നിയമസഭ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയെ കണ്ട് രാജിക്കത്ത് കൈമാറി. രാജിക്കാര്യം സ്പീക്കര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ധാരാവിയ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post