കാലിഫോര്‍ണിയ: 2016 ലെ റിയോ ഒളിമ്പിക്സില്‍ സൈക്ലിങ്ങില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയ യുഎസിന്റെ കെല്ലി കാറ്റ്ലിന് (23) നിര്യാതയായി. മൂന്ന് തവണ ഈ വിഭാഗത്തിലെ ലോകചാമ്പ്യനുമായിരുന്നു. കാലിഫോര്‍ണിയയിലെ വീട്ടില്‍ കെല്ലിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം തന്റെ മകന് ആത്മഹത്യ ചെയ്തതാണെന്ന് കെല്ലിയുടെ പിതാവ് പ്രസ്താവനയിലൂടെ പറഞ്ഞു.
അകാല മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎസ്എ സൈക്ലിങ് പ്രസിഡന്റ് റോബ് ഡിമാര്ട്ടീനി രംഗത്തെത്തി. അവര്‍ വെറുമൊരു താരം മാത്രമായിരുന്നില്ലെന്നും തങ്ങളുടെ സൈക്കിളിങ് കുടുംബാംഗമായിരുന്നെന്നും റോബ് ഡിമാര്ട്ടീനി പറഞ്ഞു. 2016,2017,2018 എന്നീ വര്‍ഷങ്ങളില്‍ സൈക്കിളിങില്‍ ലോക ചാമ്പ്യന്മാരായ യുഎസ് വനിതാ ടീമില്‍ അംഗമായിരുന്നു കെല്ലി.
Discussion about this post