ന്യൂഡല്‍ഹി : ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന കോടതി വിധിയുമായി ബന്ധപ്പെട്ട് മൂന്ന് ഹര്‍ജികള്‍ സുപ്രീം കോടതി ഈ മാസം 25ന് പരിഗണിച്ചേക്കും. ശബരിമലയുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ ഉള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ട്രാന്‍സ്ഫര്‍ പെറ്റീഷന്, ശബരിമല നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി, സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് നിയന്ത്രണമേര്പ്പെടുത്തിയതിനെതിരായ ഹര്‍ജി ഇവ മൂന്നുമാണ് 25ന് പരിഗണിക്കാന്‍ സാധ്യത.
സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന താത്ക്കാലിക തീയ്യതിയാണ് മാര്‍ച്ച് 25. എന്നാല്‍ ഇതിനെപ്പറ്റിയുള്ള അന്തിമ കേസ് ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും പുറത്ത് വന്നാല്‍ മാത്രമെ കൂടുതല്‍ വ്യക്തത ഉണ്ടാവുകയുള്ളു.
Discussion about this post