ന്യൂഡല്‍ഹി: പടക്കങ്ങള്‍ക്ക് പകല്‍ നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി ദക്ഷിണേന്ത്യയില്‍ ഇളവ് അനുവദിച്ചു. ദീപാവലി ദിവസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പകല്‍ സമയത്ത് സൗകര്യപ്രദമായ രണ്ടു മണിക്കൂര്‍ നേരം പടക്കങ്ങള്‍ പൊട്ടിക്കാമെന്നു സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ദീപാവലിക്ക് രാത്രി എട്ടു മുതല്‍ പത്തു വരെ മാത്രമെ പടക്കങ്ങള്‍ പൊട്ടിക്കാവൂയെന്ന വിധിയില്‍ ഇളവു വരുത്തിയാണ് സുപ്രീം കോടതിയുടെ പുതിയ വിധി.
ദീപാവലി ദിവസം രാവിലെ പടക്കം പൊട്ടിക്കുന്ന ആചാരം നിലനില്‍ക്കുന്നതിനാല്‍ രാവിലെ നാലര മുതല്‍ ആറര വരെ ഇതിനനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു തമിഴ്നാട് സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും പകല്‍ രണ്ടു മണിക്കൂര്‍ പടക്കം പൊട്ടിക്കുന്നതിനു സുപ്രീം കോടതി അനുവാദം നല്‍കിയത്. നവംബര്‍ 6നാണ് തമിഴ്നാട്ടില്‍ ദീപാവലി ആഘോഷം.
Discussion about this post