ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സുപ്രീംകോടതിയില്‍ ദ ഹിന്ദുവിനെതിരെ നീക്കം നടത്തിയ മോഡി സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി എംപി സുബ്രമണ്യന്‍ സ്വാമി. ദ ഹിന്ദു പത്രത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്താല്‍ അത് രാഷ്ട്രീയ ദുരന്തമായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് സുബ്രഹ്മണ്യന് സ്വാമി മുന്നറിയിപ്പ് നല്‍കിയത്.
‘തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍, ദ ഹിന്ദുവിനെ എന്നല്ല, ഏതെങ്കിലും ഒരു മാധ്യമത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് ഫയല്‍ ചെയ്യുന്നത് രാഷ്ട്രീയ ദുരന്തമായിരിക്കും. ‘ -സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റില്‍ പറയുന്നു.
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. റാഫേല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.
To file a Official Secrets Act case against any media, leave alone The Hindu, on election eve will be a political disaster.
— Subramanian Swamy (@Swamy39) March 7, 2019
Discussion about this post