തന്റെ പിറന്നാല്‍ ദിനത്തില്‍ പത്ത് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത് കുമാര്‍. താരം പിറന്നാല്‍ ആഘോഷിച്ചത് ശക്തി ക്യാംപെയിന്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു. ഇനി മുതല്‍ മാനസികമായി വളര്‍ച്ച എത്താത്ത കുട്ടികളെ സംരക്ഷിക്കുന്ന സംഘടനയായ ഹോപ്പ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് ദിവസവും ഭക്ഷണം എത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ വരലക്ഷ്മിയും പങ്കാളിയാവും.
ഇതിനു പുറമെ പത്ത് കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വരലക്ഷ്മി ഏറ്റെടുത്തിട്ടുണ്ട്. താരം ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.
മറ്റുള്ളവരും തങ്ങള്‍ക്ക് പറ്റുന്നത് പോലെ സഹായങ്ങള്‍ ചെയ്യണമെന്നും താരം പറഞ്ഞു. താരത്തിന്റെ ഈ വ്യതസ്ത പിറന്നാള്‍ ആഘോഷത്തെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ധനുഷ് ചിത്രം മാരി 2 വിലെ വരലക്ഷ്മിയുടെ പ്രകടനം കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധ നേടിയിരുന്നു. വെല്‍വെറ്റ് നഗരം, കന്നി രാസി, നീയാ 2, കാട്ടേരി എന്നിവയാണ് ഈ വര്‍ഷം വരലക്ഷ്മിയുടേതായി പുറത്തു വരുന്ന ചിത്രങ്ങള്‍.
Discussion about this post