തിരുവനന്തപുരം: കൊല്ലത്തോ തിരുവനന്തപുരത്തോ മത്സരിക്കും എന്ന റിപ്പോര്‍ട്ടുകളെ തള്ളി സുരേഷ് ഗോപി. സിനിമയുടെ തിരക്കിലായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. സുരേഷ് ഗോപിയും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ ഇനി ആര് എന്ന ചോദ്യത്തില്‍ നില്‍ക്കുകയാണ് ബിജെപി നേതൃത്വം.
പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കിലാണ്. അതിനാലാണ് മത്സരിക്കാന്‍ നില്‍ക്കാത്തതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ബിജെപി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ സുരേഷ് ഗോപിയുടെ പേരാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ഇതിനു ശേഷമാണ് കൊല്ലത്ത് നിന്നോ തിരുവനന്തപുരത്ത് നിന്നോ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്.
എന്നാല്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മത്സരിച്ചേക്കുമെന്ന അഭ്യൂഹമാണ് ഇപ്പോള്‍ ഉയരുന്നത്. നേതൃത്വവും കുമ്മനത്തെ തന്നെയാണ് ലക്ഷ്യമിടുന്നത്. പ്രഥമപരിഗണന നല്‍കുന്നതും അദ്ദേഹത്തിനാണ്.
Discussion about this post