ഇടുക്കി: മന്ത്രിയുടെ വാഹനവ്യൂഹം കണ്ട് യുവാവ് വഴിയോരത്ത് ഉപേക്ഷിച്ചത് സ്വന്തം ബൈക്ക്. നെടുങ്കണ്ടം കല്ലാറിനു സമീപമാണ് സംഭവം നടന്നത്. രണ്ട് ദിവസത്തോളം ബൈക്ക് അനാഥമായി വഴിയോരത്ത് കിടന്നു. മന്ത്രി എംഎം മണിയാണ് ഒരു പരിപാടിയ്ക്കായി എത്തിയത്.
ഇതേ സമയം സംസ്ഥാന പാതയിലൂടെ ബൈക്ക് യാത്രികനും വരികയായിരുന്നു. പോലീസും ബഹളവും കണ്ടപ്പാടെ ഇയാള്‍ വണ്ടി ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. സ്ഥലത്തെ ഒരു വീടിന്റെ മുന്‍വശത്താണ് വാഹനം ഉപേക്ഷിച്ചത്. 2 ദിവസം വാഹനം ഇവിടെ തന്നെ ഇരുന്നതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വാഹനത്തിനു രേഖകള്‍ ഇല്ലാത്തതിനാല്‍ മന്ത്രി വാഹനത്തിനു എസ്കോര്‍ട്ട് എത്തിയ 2 പോോലീസ് വാഹനങ്ങള്‍ കണ്ടു ഭയന്ന യുവാവ് വാഹനം ഉപേക്ഷിച്ച് കടന്നെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മന്ത്രി വാഹനം എത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പെട്ടെന്ന് വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടതു നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.
Discussion about this post