കാഞ്ചീപുരം: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എംജി ആറിന്റെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ്നാട് കാഞ്ചീപുരത്തിനടുത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംജിആര്‍ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പോരാട്ടത്തില്‍ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍നിന്ന് പുറപ്പെടുന്നതും അവിടേക്ക് പോകുന്നതുമായ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തമിഴിലും നല്കുന്ന കാര്യം പരിഗണിക്കാമെന്നും മോഡി വ്യക്തമാക്കി.
കാഞ്ചിപുരത്ത് നടപ്പിലാക്കുന്ന മറ്റ് പദ്ധതികളെകുറിച്ചും മോഡി സംസാരിച്ചു. ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിന് ശേഷം തമിഴ്നാട്ടില്‍ പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ റാലിയിലാണ് പ്രഖ്യാപനങ്ങള്‍. തെരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post