ഒറ്റപ്പാലം: പ്രണയത്തിന് കണ്ണില്ല വയസില്ല അതിര്‍വരമ്പുകളില്ല. പ്രണയത്തെ കുറിച്ചുള്ള പലരുടെയും വാക്കുകളും മറ്റും ഇത്തരത്തിലാണ്. ഇവിടെ ഈ വാക്കുകളെ ജീവിതത്തിലേയ്ക്ക് പകര്‍ത്തിയിരിക്കുകയാണ് ഒറ്റപ്പാലം സ്വദേശി കൃഷ്ണദാസും(32) ബ്രസീലുകാരി മെയ്ബ അക്വിനോയും(32). വിനോദ സഞ്ചാരത്തിനിടെ ബിഹാറിലെ ബോധ്ഗയ ക്ഷേത്രദര്‍ശനം നടത്തി. ഇതിനടയിലാണ് ഇരുവരും കണ്ട് മുട്ടിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായി. ശേഷം ഇവരെ മുന്‍പോട്ട് നയിച്ചത് സമൂഹമാധ്യമങ്ങളായിരുന്നു. സൗഹൃദം പതുക്കെ പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. പിന്നീട് അത് വിവാഹത്തിലെത്തിച്ചേരുകയുമായിരുന്നു. ഇതോടെ സമൂഹ മാധ്യമത്തിലടക്കം ഈ ഇന്ത്യന്‍-ബ്രസീലിയന്‍ പ്രണയകഥ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഒറ്റപ്പാലം പത്തൊന്‍പതാം മൈല്‍ കാരാത്തൊടി ശ്രീകുമാരന്‍ ഓമന ദമ്പതികളുടെ മകനാണു കൃഷ്ണദാസന്‍(32).
മെയ്ബ അക്വിനോ (32) ബ്രസീലിലെ ബെലേം സ്വദേശികളായ ലയേര്‍ട്ടി അക്വിനോ മെയ്ബ റിബേറോ ദമ്പതികളുടെ മകളും. ഈസ്റ്റ് ഒറ്റപ്പാലത്തെ ഓഡിറ്റോറിയത്തില്‍ ഇരു രാജ്യങ്ങളിലെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബ്രസീലിയന്‍ മാതൃകയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. കൃഷ്ണദാസന്‍ ബിഹാര്‍ ബറൂണിയിലുള്ള മിഷന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനും മെയ്ബ ബെലേമില്‍ അക്കൗണ്ടന്റുമാണ്.
Discussion about this post