കൊടുങ്ങല്ലൂര്‍: പാമ്പുകടിയേറ്റ 11കാരന് വിവരം പറയാന്‍ മാതാവിന്റെ അടുത്തേയ്ക്ക് സൈക്കിളില്‍ പാഞ്ഞത് ഒരു കിലോമീറ്ററോളം. ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മാതാവ് ജോലി ചെയ്യുന്ന വീട്ടിലേയ്ക്ക് പാഞ്ഞതായിരുന്നു വിദ്യാര്‍ത്ഥി.
എന്നാല്‍ അവിടെ എത്തിയപ്പോഴേയ്ക്കും കുട്ടി അവശനിലയിലായിരുന്നു. ഉടനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എറിയാട് കെവിഎച്ച്എസിനു സമീപം നീതിവിലാസം കോളനിയില്‍ കല്ലുങ്ങല്‍ ഷാജിയുടെ മകനാണ് ഷഫ്നാസ്. എറിയാട് കെവിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കബറടക്കം നടത്തി. മാതാവ്: സീനത്ത്. സഹോദരി: ഫര്‍സാന.
Discussion about this post