അഹമ്മദാബാദ്: ഇന്ത്യക്കാരെ അടിച്ചിട്ട് മാളത്തില്‍ ഒളിക്കാമെന്ന് ആരും കരുതേണ്ട വലിച്ചിട്ട് അടിക്കും. അല്ലെങ്കില്‍ വീട്ടില്‍ കയറി അടിക്കും തീവ്രവാദികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഹമ്മദാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം കടുത്ത രോഷത്തോടെ തീവ്രവാദികള്‍ക്കെതിരെ പ്രതികരിച്ചത്.
തങ്ങളെ അടിച്ചാല്‍ തിരിച്ചടി നല്‍കുന്നത് അവരുടെ പ്രദേശത്തുവച്ചുതന്നെ ആയിരിക്കണമെന്നതാണ് തങ്ങളുടെ നയം എന്നും തിരിച്ചടിക്കാന്‍ ഒരുപാട് സമയം കാത്തിരിക്കുന്നത് തനിക്ക് ഇഷടമല്ലെന്നും അദ്ദേഹം പറഞ്ഞു. ബാലാക്കോട്ട് ആക്രമണത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. .
പ്രതിപക്ഷത്തിന്റെ പരാമര്‍ശങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി നല്കി. വോട്ട് നേടാന്‍ വേണ്ടിയാണ് വ്യോമാക്രമണം നടത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഉണ്ടാകുമ്പോള്‍ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി നമ്മളെ ഭീകരവാദം വേട്ടയാടുന്നു. താന്‍ അധികാരത്തെ പരിഗണിക്കുന്നില്ലെന്നും മോഡി പറഞ്ഞു
Discussion about this post