കാട്ടാക്കട: കാട്ടാക്കട റോഡില്‍ കാറിന്റെ മത്സരപ്പാച്ചില്‍. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കും നിര്‍ത്തിയിട്ട അറ് ബൈക്കും തകര്‍ന്നു. റാഡിന്റെ വശത്ത് നിര്‍ത്തിയിരുന്ന ഒരു ബുള്ളറ്റും മൂന്ന് ബൈക്കും, രണ്ട് സ്‌കൂട്ടറുമാണ് തകര്‍ന്നത്. മൈലോട്ട് മൂഴി സ്വദേശിയായ റിട്ട പോലീസുകാരന്‍ ജിജോ കുട്ടപ്പനാണ് പരിക്കേറ്റത്.
വൈകിട്ട് 5 മണിയോടെ കോളജ് ജംക്ഷനു സമീപമാണ് അപകടം. സമീപത്തെ വൈദ്യുത പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. പരിക്കേറ്റ ജിജോ കുട്ടപ്പനെ കാര്‍ ഓടിച്ചയാള്‍ തന്നെയാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ട് പോയത്.
ഇതിനുശേഷമാണ് കാറോടിച്ചിരുന്നത് പല കേസുകളിലെയും പ്രതിയായ കള്ളിക്കാട് സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളിയാണെന്നാണ് വിവരം നാട്ടുകാര്‍ മനസിലാക്കിയതത്. ഇയാള്‍ പിന്നീട് പോലീസിനും നാട്ടുകാര്‍ക്കും പിടികൊടുക്കാതെ അപ്രത്യക്ഷനാവുകയും ചെയ്തു.
കെഎല്‍-7-8080 നമ്പര്‍ പതിച്ച കാറാണ് പ്രതി ഓടിച്ചിരുന്നത്. സംഭവത്തില്‍ കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post