പെനിസില്‍വാനിയ: ഹില്‍ഡെ കേറ്റ് ലിസിയകിനോട് ക്ഷമാപണം ചോദിച്ച് അമേരിക്കയിലെ പെനിസില്‍വാനിയ നഗരം രംഗത്ത്. എന്താണ് ഇതില്‍ പുതുമ എന്ന് ആലോചിച്ച് തല പുകയ്ക്കേണ്ട. വെറും 12 വയസ്സുമാത്രം പ്രായമുള്ള മാധ്യമപ്രവര്‍ത്തകയുടെ കഥയാണ് പറയുന്നത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഈ പെണ്‍കുട്ടി താരമാകാന്‍ കാരണമുണ്ട്.
തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ലോകച്ചെ അറിയിക്കാന്‍ ലിസിയക് ആഗ്രഹിച്ചിരുന്നു. അങ്ങനെ അവള് സ്വന്തമായി ഒരു പത്രം തുടങ്ങി. സെലിന്സ്ഗ്രോവ് എന്ന സ്ഥലത്താണ് ലിസിയക് താമസിക്കുന്നത്. തുടര്‍ന്ന് നാട്ടിലെ അഴിമതിയും കുറ്റകൃത്യങ്ങളും അവള് ശ്രദ്ധിച്ചു തുടങ്ങി. ഒരിക്കല്‍ തന്റെ പത്രത്തിന്റെ സൈറ്റില്‍ അവള് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്നാണ് ക്ഷമാപണത്തിലേക്കുള്ള വഴികള്‍ തെളിഞ്ഞത്.
ഒരു വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ അമേരിക്കയുടെ മെക്സിക്കന്‍ അതിര്‍ത്തിയില്‍നിന്ന് 32 കിലോമീറ്റര്‍ അകലെ പാറ്റഗോണിയ സ്ഥലത്തേക്ക് അവള് യാത്ര തിരിച്ചു അതും സൈക്കിളില്‍. -കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സ്വന്തം പത്രത്തിനുവേണ്ടി ലിസിയക് റിപോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി കാവല്ക്കാരന് ലിസിയക്കിനെ തടഞ്ഞു.
താന്‍ മാധ്യമപ്രവര്‍ത്തകയാണെന്നു പരിചയപ്പെടുത്തിയ ലിസിയക് പേരും ഫോണ്‍ നമ്പരും അയാള്‍ക്കു നല്കി. പക്ഷേ തനിക്കു മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് കേള്‍ക്കേണ്ടെന്നും വേണ്ടിവന്നാല്‍ ലിസിയക്കിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമെന്നും പാറ്റേഴ്സണ്‍ ഭീഷണിപ്പെടുത്തി. സംസാരിക്കുന്നതിനിടെ ലിസിയക് സംഭാഷണം വിഡിയോയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു ഇത് പാറ്റേഴ്സണെ പ്രകോപിപ്പിച്ചു. അനുവാദമില്ലാതെ സംഭാഷണം ചിത്രീകരിക്കുന്നതും ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നതും അനുവദിക്കാനാവില്ലെന്നും അയാള്‍ ലിസിയക്കിനോടു പറഞ്ഞു.
എന്നാല്‍ ലിസിയക് ചിത്രീകരിച്ച വിഡിയോ ആരംഭിക്കുന്നത് ഒരു സംഭാഷണത്തോടെയാണ്. പട്രോളിങ് വാഹനത്തില്‍ ആരാണ് ഇരിക്കുന്നതെന്ന് ലിസിയക് ചോദിക്കുന്നു. ചോദ്യം ഇഷ്ടപ്പെടാത്ത പാറ്റേഴ്സണ്‍ അധികം ചോദ്യം ചോദിച്ചാല്‍ കുട്ടികള്‍ക്കുള്ള ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അടയ്ക്കുമെന്ന് പറയുന്നു. അനധികൃതമായി ഞാന്‍ ഇവിടെ എന്താണ് ചെയ്യുന്നത് ? ലിസിയക് ചോദിക്കുന്നു. ഇതിനിടെ ലിസിയക് ചിത്രീകരണം തുടങ്ങിയ വിവരമറിഞ്ഞ പാറ്റേഴ്സണ്‍ ക്ഷുഭിതനാകുന്നു. സംഭാഷണം പകര്‍ത്തുന്നത് കുഴപ്പമില്ല. പക്ഷേ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ ഇടുന്നത് അരിസോണ സംസ്ഥാനത്തെ നിയമമനുസരിച്ച് തെറ്റാണ്- അദ്ദേഹം വിശദീകരിച്ചു.
ലിസിയക് വാര്‍ത്തയ്ക്കൊപ്പം വിഡിയോ പത്രത്തില്‍ പ്രസിദ്ധീകരിക്കുക തന്നെ ചെയ്തു. ഇതിനുശേഷം അനേകം പേര് പാറ്റേഴ്സണിന്റെ ഓഫിസിലേക്ക് വിളിച്ച് ലിസിയക്കിനെ ഭീഷണിപ്പെടുത്തിയത് തെറ്റായിപ്പോയെന്നു പറഞ്ഞു. വര്‍ഷങ്ങളായി താന്‍ ഈ ജോലി ചെയ്യുന്നുണ്ടെന്നും തനിക്ക് ഒരു പന്ത്രണ്ടുകാരിയുടെ സഹായം വേണ്ടെന്നുമാണ് പാറ്റേഴ്സണിന്റെ നിലപാട്.
അതേസമയം സംഭവം പരസ്യമായതിനെത്തുടര്‍ന്ന് ലിസിയക്കിന്റെ കുടുംബത്തിനു ഭയമായി. മകളെ ആരെങ്കിലും ഉപദ്രവിക്കുകയോ പോലീസുകാര്‍ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമോ എന്നാണ് അവരുടെ ഭീതി. നഗരത്തിന്റെ മേയറെ നേരിട്ടുകണ്ട് അവര്‍ സംഭവം വിശദീകരിച്ചു. ബുധനാഴ്ച രാത്രി കൂടിയ കൗണ്‍സില്‍ മീറ്റിങ്ങില്‍ സംഭവം ഒച്ചപാടാകുകയും മേയര്‍ ലിസിയക്കിനോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് വായിക്കുകയും ചെയ്തു.
Discussion about this post