മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് അക്രമി സംഘത്തിന്റെ വെട്ടേറ്റു. ഡിവൈഎഫ്ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി അഞ്ചുടി സ്വദേശി ഷംസുവിനും പിതൃസഹോദരന് മുസ്തഫയ്ക്കുമാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളായ ഇരുവരും മത്സ്യത്തൊഴിലാളികളുടെ യോഗം കഴിഞ്ഞ് മടങ്ങവേയാണ് വെട്ടേറ്റത്.
Discussion about this post