ഇടുക്കി: തട്ടുകട്ടയില് കയറി ജീവനക്കാരെ ഗുണ്ടാസംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പനയിലാണ് സംഭവം. അക്രമത്തില്‍ മുരുകനെന്ന ജീവനക്കാരന്റെ മുഖത്ത് പതിനൊന്നോളം സ്റ്റിച്ചുണ്ട്. കടയുടമയായ രാഹുലിന് ഇരുമ്പ് വടികൊണ്ട് അടിയേറ്റു. കൂടാതെ നാലോളം ജീവനക്കാര്‍ക്കും പരിക്കേറ്റു.
ഇന്നലെ വൈകീട്ട് രണ്ട് വാഹനങ്ങളിലെത്തിയ പത്തോളം പേരാണ് തട്ടുകടയിലെ ജീവനക്കാരെ അക്രമിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ ആരംഭം. ഒരുസംഘം മദ്യപിച്ച് കടയിലെത്തി പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് ജീവനക്കാര്‍ ഇവരെ കടയില്‍ നിന്ന് ഇറക്കി വിട്ടു. ഇതിന്റ പ്രതികാരമായാണ് ഇന്നലെ ഒരു സംഘം ആളുകള്‍ ഇവരെ മര്‍ദ്ദിച്ചത്.
കട്ടപ്പന ഭാഗത്തുള്ളവര്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നും അക്രമി സംഘത്തിലെ ചിലരെ കണ്ടാലറിയാമെന്നും കടയുടമ രാഹുല്‍ പറയുന്നു. അതേസമയം ആക്രമണശേഷം ഫോണിലൂടെ ഭീഷണിയുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.
Discussion about this post