കോട്ടയം: പതിവ് പോലെ രാവിലെ വീട്ടുകാരോട് യാത്രപറഞ്ഞ് ജോലിക്ക് ഇറങ്ങിയതായിരുന്നു ആതിര. എന്നാല്‍ വളരെ സന്തോഷത്തൊടെ ഇറങ്ങിയ അവള് കരുതിയിരുന്നില്ല തിരികെ കണ്ണീരണിഞ്ഞ് വരേണ്ടി വരുമെന്ന്. രാവിലെ സഹോദരിക്ക് ഉമ്മകൊടുത്ത് യാത്രയാക്കിയ കൂടപ്പിറപ്പുകള്‍ വൈകുന്നേരം ചേതനയറ്റ ശരീരമായി കിടക്കുന്നു. കരളലിയിക്കുന്ന കഥ..
അമ്മ ലെജിയും സഹോദരിമാരായ അന്നുവും നൈനുവും അപകടത്തില്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ ലെജിയുടെ മൂത്ത മകള്‍ ആതിര ഈ വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല. എത്രയും വേഗം വീട്ടില്‍ എത്തണമെന്നാണ് ബന്ധുക്കള്‍ ആതിരയോടു പറഞ്ഞത്. മണിക്കൂറുകള്‍ക്കുള്ളില്‍ എറണാകുളത്തുനിന്ന് ഏറ്റുമാനൂരിലെത്തിയ ആതിരയെ ബന്ധുക്കള്‍ ചേര്‍ന്നാണ് കൂട്ടികൊണ്ടുവന്നത്. വീടിന് സമീപത്തെ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ തന്റെ കൂടെപ്പിറപ്പുകള്‍ക്ക് എന്തോ അപകടം സംഭവിച്ചു എന്ന് ആതിരയ്ക്ക് മനസ്സിലായി.
എന്നാല്‍ ആതിരയെ എങ്ങനെ വിവരങ്ങള്‍ അറിയിക്കും എന്ന ആശങ്കയിലായിരുന്നു വീട്ടുകാര്‍. അവള് അലമുറയിട്ട് കരഞ്ഞു. സങ്കടം സഹിക്ക വെയ്യാതെ നാട്ടുകാരും പൊട്ടി കരഞ്ഞു. ഏറെ നേരത്തിനുശേഷം അച്ഛന് ബിജു, ആതിരയോട് അമ്മയും സഹോദരിമാരും അപകടത്തില്‍ മരിച്ച വിവരം അറിയിച്ചു. അലമുറയിട്ടു കരഞ്ഞ ആതിര ബിജുവിന്റെ മടിയിലേക്ക് തളര്‍ന്നുവീണു.
Discussion about this post