വൈകുന്നേരം ചായക്കൊപ്പം പലഹാരം വേണം. എന്നും വറുത്തതും പൊരിച്ചതും മാത്രം കഴിച്ചാല്‍ പോരല്ലോ… അല്‍പ്പമെങ്കിലും ഒരു ദിനത്തിലെങ്കിലും വ്യത്യസ്തത വേണ്ടേ…? അപ്പോള്‍ നമുക്ക് പരീക്ഷിച്ചാലോ സ്‌പെഷ്യല്‍ റവ ശര്‍ക്കര ലഡു.
ചേരുവകള്‍
റവ വറുത്തത് – മുക്കാല്‍ കപ്പ്
കടല മാവ് – കാല്‍ കപ്പ്
ശര്‍ക്കര (ചീകിയത്) – 170 ഗ്രാം
ഏലയ്ക്ക പൊടിച്ചത് -മുക്കാല്‍ ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് – മുക്കാല്‍ കപ്പ്
പാല്‍/ തേങ്ങാപ്പാല്‍ – മുക്കാല്‍ കപ്പ്
നെയ്യ് – രണ്ടു ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് പൊടിച്ചത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;
പാന്‍ ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് റവ ചേര്‍ത്തു യോജിപ്പിച്ച് കടലമാവും ഇട്ട് ഇളക്കിക്കൊണ്ടു വറുത്തെടുക്കുക. മുക്കാല്‍ ഭാഗം മൊരിയുമ്പോള്‍ തേങ്ങയും അണ്ടിപ്പരിപ്പും ചേര്‍ത്തു തീ കുറച്ചു വച്ചു വറുത്തെടുക്കണം. (ഇടയ്ക്ക് തീ കൂട്ടിയും കുറച്ചും വയ്ക്കാം). തേങ്ങയിലെ ജലാംശം വറ്റി വരുമ്പോള്‍ ശര്‍ക്കരയും ഏലയ്ക്കാ പൊടിച്ചതും ചേര്‍ക്കുക. തീ കുറച്ചു വച്ച് ഇളക്കി യോജിപ്പിച്ച ശേഷം പാല്‍ ഒഴിക്കുക. ഈ സമയം തീ കൂട്ടി വയ്ക്കാം. നന്നായി തിളച്ചു വരുമ്പോള്‍ വീണ്ടും തീ കുറച്ചു പത്തു മിനിറ്റ് മൂടി വയ്ക്കണം. ശേഷം തുറന്നു നല്ലതു പോലെ ഇളക്കി വെള്ളം വറ്റി വരു മ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്തു നന്നായി യോജിപ്പിച്ചു വാങ്ങാം. ഉരുട്ടിയെടുക്കാന്‍ പരുവത്തില്‍ റവ ലഡു ഉരുട്ടിയെടുക്കാം. നെയ്യ് ഇഷ്ടമില്ലാത്തവര്‍ക്കു വെളിച്ചെണ്ണ ഉപയോഗിച്ചും റവലഡു ഉണ്ടാക്കാം.
Discussion about this post