റിയാദ്: സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നതില്‍ കുറവ് രേഖപ്പെടുത്തി. ഒരു മാസത്തിനിടെ 28.6 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജനുവരിയില്‍ 1,102 കോടി റിയാല്‍ ആണ് വിദേശികള്‍ അയച്ചത്.
സൗദിയില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതോടെ നിരവധി പ്രവാസികളുടെ തൊഴില്‍ നഷ്ടമായി. ഇതാണ് നാട്ടിലേക്കയക്കുന്ന് പണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയിലെ ആകെ ജനസംഖ്യ 33.4 ദശലക്ഷമാണ്.
ഇതില്‍ 20.8 ദശലക്ഷം സ്വദേശികളും 12.6 ദശലക്ഷം വിദേശികളുമാണ്. രാജ്യത്തെ ജനസംഖ്യയില്‍ 37.8 ശതമാനമാണ് വിദേശികള്‍.
Discussion about this post