ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍ പെട്ടത് സാങ്കേതിക തകാരാറ് മൂലമാണെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്‌നികല്‍ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹി സ്വദേശി ഭവ്യേ സുനേജയായിരുന്നു പൈലറ്റ്.
ഇന്‍ന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന ലയണ്‍ എയറിന്റെ വിമാനം അല്‍പസമയത്തിനകം കടലില്‍ പതിക്കുകയായിരുന്നു. ഇന്തോനേഷ്യന്‍ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരടക്കം 189 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു വിമാനം. പ്രദേശിക സമയം രാവിലെ 6.20നാണ് ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. വിമാനത്തിലെ യാത്രക്കാരില്‍ 178 മുതിര്‍ന്നവരും, ഒരു നവജാത ശിശുവും, 2 കുട്ടികളും 2 പൈലറ്റുമാരും, അഞ്ച് വിമാന ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post