നിലമ്പൂര്‍: സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്ന് പറഞ്ഞ അമിത് ഷായ്ക്ക് മറുപടിയുമായി മന്ത്രി എംഎം മണി. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്നും അമിത് ഷായല്ല ആരുവിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകര്‍ക്കാനാകില്ലെന്നും എംഎം മണി പറഞ്ഞു.
ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളെപ്പേലെയാണു കേരളമെന്നു വിചാരിച്ചാണു ജനകീയ സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത്. അമിത് ഷായിലൂടെ പുറത്തുവരുന്നത് ആര്‍എസ്എസിന്റെ ശബ്ദമാണെന്നും മന്ത്രി പറഞ്ഞു.
പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുകയാണ് കേന്ദ്രം. 31,000 കോടി രൂപ വേണ്ട സ്ഥാനത്തു വെറും 600 കോടി രൂപ മാത്രമാണ് കേന്ദ്രം നല്‍കിയതെന്നും മണി കുറ്റപ്പെടുത്തി.
Discussion about this post