ജംഷഡ്പൂര്‍: ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ജംഷഡ്പൂര്‍ എഫ്സിക്ക് രണ്ട് ഗോളും തിരിച്ചു കൊടുത്ത് തോല്‍വിയില്‍ നിന്നും സമനില പിടിച്ചു വാങ്ങി. അവസാന നിമിഷം മലയാളി താരം സികെ വിനീത് രണ്ടാം ഗോള്‍ തിരിച്ചടിച്ചതോടെയാണ് കേരള വീണ്ടും സമനില കുരുക്കിലേക്ക് വീണത്.
ആദ്യ പകുതിയില്‍ ജംഷഡ്പൂര്‍ എഫ്സിയില്‍ നിന്നും രണ്ട് ഗോളുകള്‍ ഏറ്റുവാങ്ങി തോല്‍വിയെ മുഖാമുഖം കണ്ടാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലേക്ക് പന്ത് തട്ടിയത്. എന്നാല്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം സ്ലാവിസ സ്റ്റോയനോവിക് 71ാംമിനിറ്റില്‍ ലക്ഷ്യത്തിലേക്ക് പായിച്ചതോടെയാണ് മഞ്ഞപ്പടയുടെ ആദ്യഗോള്‍ പിറന്നത്. 85ാം മിനിറ്റില്‍ സികെ വിനീതും വലകുലുക്കിയതോടെ ബ്ലാസ്റ്റേഴ്സിന് തോല്‍വിയില്‍ നിന്നും രക്ഷനേടിയ സമനില സ്വന്തമായി.
ജംഷഡ്പൂരിനായി ടിം കാഹില്‍(3), മൈക്കല്‍ സൂയസ് രാജ് (31) എന്നിവരാണ് ഗോള്‍ നേടിയത്.
Discussion about this post