ജംഷഡ്പൂര്‍: വിജയവും കപ്പും മാത്രം ലക്ഷ്യമിട്ട് അഞ്ചാം സീസണിന് പടപൊരുതാന്‍ ഇറങ്ങിയ മഞ്ഞപ്പടയ്ക്ക് ഐഎസ്എല്ലില്‍ വീണ്ടും തിരിച്ചടി. ജംഷഡ്പൂരിനെതിരായ എവേ മത്സരത്തില്‍ ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ടിം കാഹില്‍(3), മൈക്കല്‍ സൂയസ് രാജ്(31) എന്നിവരാണ് മഞ്ഞപ്പടയുടെ വലകുലുക്കിയത്.
മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ ലക്ഷ്യമിട്ട് കേരള ഉഗാണ്ടയുടെ താരം കെസിറോണ്‍ സിസിത്തോയെ ആദ്യ ഇലവനില്‍ ബ്ലാസ്റ്റേഴ്സ് കളിപ്പിക്കുന്നുണ്ട്. കഴിഞ്ഞമത്സരങ്ങളില് നിന്നും വ്യത്യസ്തമായി മലയാളി താരം സഹല്‍ അബ്ദുസമദിന് അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കാനായില്ല.
Discussion about this post